കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി.
വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്.
കേളംകുഴയില്‍ സിബിയുടെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ വാഴയും കപ്പയും കമുകുമെല്ലാം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചു.മുമ്പ് വന്നുപോയി ഒരു മാസം തികയുന്ന ദിവസമാണ് ആനക്കൂട്ടം വീണ്ടും സിബിയുടെ കൃഷിയിടത്തില്‍ എത്തിയത്.അന്ന് ബാക്കിവച്ച കപ്പയും വാഴയുമാണ് രണ്ടാം വരവില്‍ തീറ്റയാക്കിയത്.മൂന്ന് പ്ലാവുകളിലെ ചക്കയും തിന്നു.സമീപത്തെ കൃഷിയിടങ്ങളില്‍ പൈനാപ്പിള്‍ ഉള്‍പ്പടെയുള്ള കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
