കോതമംഗലം: കുട്ടമ്പുഴ കുഞ്ചിപ്പാറയില്‍ അങ്കണവാടി കെട്ടിടത്തിന് നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം. നിരവധി സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ വാതിലും ഫര്‍ണീച്ചറും ഗ്യാസ് അടുപ്പും പാത്രങ്ങളുമടക്കം നശിപ്പിച്ചു. അങ്കണവാടി കെട്ടിടം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു ആനക്കൂട്ടത്തിന്റെ ആക്രമണം. ഇന്നലെ രാവിലെ ജീവനക്കാരും കുട്ടികളും എത്തിയപ്പോഴാണ് സാധനസാമഗ്രികളെല്ലാം പുറത്ത് കിടക്കുന്നത് കണ്ടത്. അങ്കണവാടിയുടെ മുന്‍വശത്തേയും പിന്‍ഭാഗത്തേയും വാതിലുകളും തകര്‍ത്തു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)