കോതമംഗലം: കോതമംഗലത്തിന് സമീപം പാലമറ്റത്ത് ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.കീരംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാളക്കടവിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കായ്ച്ചതും, കായ്ക്കാത്തതുമായ നിരവധി തെങ്ങുകളും, കമുകുകളും, വാഴകളുമാണ് തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചിരിക്കുന്നത്.
പതിനഞ്ചോളം വലിയ തെങ്ങുകൾ കടപുഴകിയ നിലയിലാണ്.നാല് ലെയറുള്ള കമ്പിവേലി തകർത്താണ് ആനകൾ അകത്തു കടന്നത്.
ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ഒമ്പതരയേക്കർ സ്ഥലത്തെ കൃഷികളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വനം വകുപ്പിൻ്റെ RRT സംഘവും, ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.