Connect with us

Hi, what are you looking for?

CHUTTUVATTOM

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കോതമംഗലം, ആലുവ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്ക് മരുന്ന് ,പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണ്.

നവംബർ അവസാനം ഒരു യുവതിയ്ക്കെതിരെ അതിക്രമം നടത്തിയതിന് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കോതമംഗലം പോലീസ് ഇൻസ്പെക്ടർ .കെ.ആർ പ്രശാന്ത് കുമാർ , സബ്ബ് ഇൻസ്പെക്ടർ യദുഗോപാൽ, അസി. സബ്ബ് ഇൻസ്പെക്ടർമാരായ സി.കെ നവാസ്, പി.എ മനാഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിബി ജോർജ്ജ്, സിവിർ പോലീസ് ഓഫീസർ ഒ.കെ സുബിൻ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

NEWS

കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത  വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CHUTTUVATTOM

കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30...

CHUTTUVATTOM

കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് തടസമായിരുന്ന സ്റ്റോപ്പ് മെമ്മോ മുനിസിപ്പാലിറ്റി പിന്‍വലിച്ചു. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ തടസം നീങ്ങി. ബൈപ്പാസ് നിര്‍മ്മാണത്തിനായി കൊള്ളിക്കാട് ഭാഗത്തേക്കുള്ള മുനിസിപ്പല്‍ റോഡ് ഇല്ലാതാക്കിയിരുന്നു....

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറ് മേനി വിളവ് നേടി യുവകര്‍ഷകനായ ജെറി ജോയി. പാട്ടത്തിന് എടുത്ത രണ്ട് ഏക്കര്‍ കൃഷിയിടത്തില്‍ കിരണ്‍ ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്.ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള...

CHUTTUVATTOM

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി...

error: Content is protected !!