കോതമംഗലം : പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ശ്രീ മാർക്കരക്കാവ് ഭഗവതി സേവാ ട്രസ്റ്റ് പ്രസിഡന്റ് രാജീവ് പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ സംഘം സെക്രട്ടറി ജയ സത്യൻ സ്വാഗതം പറഞ്ഞു.
മുൻസിപ്പൽ കൗൺസിലർ ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ സൈനു മോൾ രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ശ്രീജിത്ത് പാറക്കൽ, ട്രസ്റ്റ് ട്രഷറർ ദിലീപ് ശിവൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി മനോഹരൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് അശ്വതി അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.കേരള സ്കൂൾ കായികമേളയിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വെയിറ്റ് ലിഫ്റ്റിംഗ് 40 k g വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ ഭാമ ടി എമ്മിനെ ചടങ്ങിൽ ആദരിച്ചു.