പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. രായമംഗലം പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് തീപിടിച്ചത്. കനത്ത ചൂടുകാരണം തീ അണയ്ക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീനിയന്ത്രണവിധേയമാക്കിയത്.
