Connect with us

Hi, what are you looking for?

NEWS

അനുമോദന -യാത്രയയപ്പ് -സ്വീകരണ സമ്മേളനം നടത്തി

കോതമംഗലം : കോതമംഗലം പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ചുമതലയേറ്റു പോകുന്ന സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരി മുൻ അഡ്മിനിസ്ട്രേറ്റർ റവ. സി. അഭയ എം. എസ്. ജെ. യ്ക്ക് അനുമോദനവും, പ്രൊവിൻഷ്യൽ പ്രോക്യൂറേറ്റർ ആയി ചുമതലയേറ്റു പോകുന്ന അക്കൗണ്ട്സ് വിഭാഗം മുൻ മേധാവി സി. എമിലിയ എം. എസ്. ജെ, പോത്താനിക്കാട് സെന്റ്. തോമസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേറ്റു പോകുന്ന മുൻ അസി. അഡ്മിനിസ്ട്രേറ്റർ അഡ്വ. സി. ഹിമ എം. എസ്. ജെ. എന്നിവർക്ക് യാത്രയയപ്പും, സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരിയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേൽക്കുന്ന റവ. സി. ജോസ്മിൻ എം. എസ്. ജെ, അസി. അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേൽക്കുന്ന സി. ഡെറ്റി എം. എസ്. ജെ. എന്നിവർക്ക് സ്വീകരണവും നൽകി.

ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് സി. ജാസ്മിൻ എം. എസ്. ജെ. ആമുഖാവതരണം നടത്തി. ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ് സമ്മേളനത്തിന് സ്വാഗതം അറിയിച്ചു. സെന്റ്. ജോർജ് കത്തീഡ്രൽ വികാരി റവ. ഫാ. തോമസ് ചെറുപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം കോതമംഗലം എം. എൽ. എ. ശ്രീ. ആന്റണി ജോൺ ഉത്ഘാടനം നിർവഹിച്ചു. ആതുര സേവനരംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന സെന്റ്. ജോസഫ്സ് ഹോസ്പിറ്റലിന്റെ സേവനങ്ങളും ഇടപെടലുകളും കാർഷിക നഗരമായ കോതമംഗലത്തിന് എന്നും അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. റോബിൻ ജോർജ് , നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, മെഡിക്കൽ അപ്പോസ്തലേറ്റ് കൗൺസിലറും നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളുമായ സി. റെണിത എം. എസ്. ജെ , ബി. എസ്. സി. എം. എൽ. ടി. കോളേജ് പ്രിൻസിപ്പാൾ റോമി കെ. എസ്, സ്റ്റാഫ്‌ അംഗങ്ങളായ ഷാലി ആന്റണി, ചിന്നു പി. വർക്കി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ചടങ്ങിൽ റവ. സി. അഭയ എം. എസ്. ജെ യെ, റവ. സി. ജോസ്മിൻ എം. എസ്. ജെ. പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഹോസ്പിറ്റൽ സ്റ്റാഫംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ഹോസ്പിറ്റൽ പി. ആർ. ഓ. എബി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!