കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്.
ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിയാം എന്ന നിലയിലാണ് റോഡ്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കനാലില്‍ നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്. വിവരമറിയിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.























































