കോതമംഗലം: കോതമംഗലത്ത് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പൊതുസമൂഹം പ്രണാമം അര്പ്പിച്ച് മൗനജാഥയും അനുശോചനയോഗവും നടത്തി. ഏലിയാസ് മാര് യൂലിയോസ് മെത്രാപ്പോലിത്ത അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെമീര് പനക്കല് അധ്യക്ഷത വഹിച്ചു. ആന്റണി ജോണ് എംഎല്എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്. അനില്കുമാര്, കോതമംഗലം രൂപത വികാരി ജനറാള് മോണ്. പയസ് മലേക്കണ്ടത്തില്, മുന്മന്ത്രി ടി.യു. കുരുവിള, നഗരസഭ ചെയര്മാന് കെ.കെ. ടോമി, എം.എ. കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, എന്എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥന് നായര്, ബേബി എം. വര്ഗീസ്, എസ്എന്ഡിപി യോഗം താലൂക്ക് പ്രസിഡന്റ് അജി നാരായണന്, ജേക്കബ് ഇട്ടൂപ്പ്, സിപിഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി, ബിജെപി മണ്ഡലം പ്രസിഡന്റ് ജയകുമാര് വെട്ടിക്കാടന്, യുഡിഎഫ് ജില്ല കണ്വീനര് ഷിബു തെക്കുംപുറം, കേരള കോണ്ഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മൊയ്തു, കേരള കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, കോണ്ഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്ജ്, മര്ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് എല്ദോസ് വര്ഗീസ്, ആര്എസ്പി മണ്ഡലം സെക്രട്ടറി എ.സി. രാജശേഖരന്, കെപിസിസി അംഗം എ.ജി. ജോര്ജ് കെ.പി. ബാബു, പി.പി. ഉതുപ്പാന്, അബു മൊയ്തീന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര് എന്നിവര് പ്രസംഗിച്ചു.
You May Also Like
NEWS
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്കുടി ആദിവാസി കോളനിയില് കാട്ടാനകള് കൃഷിയിടത്തിലിറങ്ങി കാര്ഷികവിളകള് നശിപ്പിച്ചു. വനമേഖലയോട് ചേര്ന്ന് കിടക്കുന്ന പിണവൂര്കുടി ആദിവാസി കോളനിയില് നാല് ദിവസമായി തുടര്ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...
NEWS
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
NEWS
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
NEWS
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര് സ്പീഡ് വേയില് വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്മ്മാണ മത്സരങ്ങളിലൊന്നായ ഫോര്മുല കാര് ഡിസൈന് മത്സരത്തില് മാര് അത്തനേഷ്യസ് എന്ജിനീയറിങ് കോളേജിലെ ‘ഇന്ഫെര്നോ’ ടീം...