മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് മുന്നില്‍ ഇന്ന വൈകിട്ട് 5ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിര്‍മ്മല കോളേജ് അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ നമിത ആര് ആണ് മരിച്ചത്. റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി അന്സണ് റോയിയക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കോറ്റ വിദ്യാര്‍ത്ഥിയെയും, ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)