കോതമംഗലം: ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂളിന്റെ കാറിന് തീ പിടിച്ചു.എഞ്ചിനില്‍നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാര്‍ നിറുത്തി ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയിരുന്നു.ഉടന്‍തന്നെ വെള്ളമൊഴിച്ചതിനാല്‍ തീ ആളി പടര്‍ന്നില്ല.പിന്നീട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായി അണച്ചു.പോലിസും സ്ഥലത്തെത്തിയിരുന്നു. ചേലാട് മില്ലുംപടിയിൽ ഇന്നലെയാണ് സംഭവം.എഞ്ചിന്‍ഭാഗത്തെ വയറിംഗ് ഉള്‍പ്പടെ കത്തിയിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
