Connect with us

Hi, what are you looking for?

NEWS

കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ 13 കാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ 13 കാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുസ്ലിംലീഗ് കുന്നത്തുനാട് മണ്ഡലം കൗണ്‍സിലര്‍ തെക്കേ വാഴക്കുളം തടിയിട്ടപറമ്പ് പത്തനായത്ത് വീട്ടില്‍ പി.കെ. സെയ്തു മുഹമ്മദിന്റെ (സൈദ്) മകള്‍ സന ഫാത്തിമ (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര പെരിയാര്‍വാലി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്.

പെരുന്നാളിനോടനുബന്ധിച്ച് വളയംചിറങ്ങരയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു സന.
കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച സനയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. അമ്മ: ജിന്‍സി. സഹോദരങ്ങള്‍: സലീല്‍, സിനാല്‍.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...