Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യത്തെ ബി.ജെ.പി.ക്കാർ വർഗ്ഗീയത വെടിഞ്ഞ് മാതൃസംഘടനയായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തേക്ക് ചേക്കേറുന്ന കാലം വിധൂരമല്ല: ഷെയ്ക്ക് പി ഹാരിസ്

കോതമംഗലം: വർത്തമാനകാലത്ത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ ബി.ജെ.പി.പ്രവർത്തകർ വർഗ്ഗീയത വെടിഞ്ഞ് മാതൃസംഘടനയായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും രാജ്യത്തെ ബീഹാർ, കർണ്ണാടക, ഉത്തർപ്രദേശ്, ഒറീസ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി നേതാക്കളും പ്രവർത്തകരുമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ലോക് താന്ത്രിക് ജനതാദളുൾപ്പെടെയുള്ള പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. പഴയ ജനതാ പാർട്ടിയിൽ നിന്നും പുറത്ത് പോയവരാണ് വർഗ്ഗീയത പറഞ്ഞ് ബി.ജെ.പി രൂപീകരിച്ചത്.

വർഗ്ഗീയ നിലപാട് ജനതാദളിൽ വച്ച് പൊറുപ്പിക്കില്ല. ബീഹാറിൽ ദേശീയ പ്രസിഡന്റ് ശരത് യാദവിന്റേയും ആർ.ജെ.ഡി.നേതാവ് ലാലു പ്രസാദ് യാദവിന്റേയും നേതൃത്വത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ഒരു മുന്നണിക്ക് രൂപം നൽകി വരുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രസ്ഥാനത്തെ അധികാരത്തിൽ നിന്നും തുടച്ചു നീക്കപ്പെടുത്താൻ ഉള്ള പ്രവർത്തനത്തിന്റെ ഭാഗമാണ്.

കോതമംഗലത്ത് ബി.ജെ.പി. വിട്ട് വന്ന നിരവധി പ്രവർത്തകരും നേതാക്കളും ഒരർത്ഥത്തിൽ വർഗ്ഗീയ ശക്തികളിൽ നിന്നും സവർണ്ണമേധാവിത്വത്തിൽ നിന്നും മോചനം നേടി മാതൃസംഘടനയിൽ തിരിച്ചെത്തിയതായും എൽ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ച് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) കവളങ്ങാട് പഞ്ചായത്ത് തലത്തിൽ നടത്തിയ നേതൃയോഗം നെല്ലിമറ്റത്ത് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൽ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് .പാർട്ടിയിലെത്തിയ മുഴുവൻ പേരെയും സംസ്ഥാന കമ്മറ്റിയുടെ പേരിൽ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പി.കെ.സുബാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ എൽ.ജെ.ഡി.സംസ്ഥാന സമിതിയംഗം മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. ബിജു തേങ്കോട്, ദിലീപ് പയ്യാര പിള്ളി, ജനകൻ ഗോപിനാഥ്, ശിവൻ കൊച്ചെറുക്കൻ എന്നിവർ പ്രസംഗിച്ചു. എൽ.ജെ.ഡി.കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി പി.കെ.സുബാഷ് പ്രസിഡന്റ്, ബിജു തേങ്കോട് ജനറൽ സെക്രട്ടറി, ശിവൻ മഠത്തുംപടി ട്രഷറർ ആയും ദീപു നാരായണൻ പുത്തൻകുരിശ്,
സുഗതൻ വി.ആർ. ഉപ്പുകുളം എന്നിവർ വൈസ് പ്രസിഡന്റ് മാരായും രാജു പരീക്കണ്ണി, സുകുമാരൻ വി.കെ നമ്പൂരിക്കൂപ്പ് ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.

You May Also Like

error: Content is protected !!