Connect with us

Hi, what are you looking for?

CHUTTUVATTOM

പൊതുമേഖല ബാങ്കുകൾക്ക് മുൻപിലെ സമരത്തിന്റെ ഭാഗമായി സമിതി കോതമംഗലം ഏരിയ പരിധിയിലെ 7 യൂണിറ്റ് കമ്മിറ്റികൾ പ്രതിഷേധ ധർണ്ണ നടത്തി.

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചുള്ള പൊതുമേഖല ബാങ്കുകൾക്ക് മുൻപിലെ സമരത്തിന്റെ ഭാഗമായി സമിതി കോതമംഗലം ഏരിയ പരിധിയിലെ 7 യൂണിറ്റ് കമ്മിറ്റികൾ പ്രതിഷേധ ധർണ്ണ നടത്തി.

കോതമംഗലം ടൗണിൽ സമിതി ഏരിയ സെക്രട്ടറി KAനൗഷാദ്, തങ്കളത്ത് സമിതി ജില്ല വൈസ് പ്രസിഡന്റ് MU അഷ്റഫ്, നെല്ലിക്കുഴിയിൽ സമിതി ജില്ല കമ്മിറ്റി അംഗം PH ഷിയാസ്, അങ്ങാടി യൂണിറ്റിൽ എരിയ ട്രഷറർ KA കുര്യാക്കോസ്, കോട്ടപ്പടിയിൽ ഏരിയ അംഗം TA ശശി എന്നിവർ SBIബാങ്കിന് മുന്നിലും പിണ്ടിമന മുത്തംകുഴിയിൽ ഏരിയ ജോ ; സെക്രട്ടറി NK രാമചന്ദ്രൻ യൂണിയൻ ബാങ്കിന് മുന്നിലും, തൃക്കാരിയൂർ യൂണിറ്റ് കമ്മിറ്റി ധനലക്ഷ്മി ബാങ്കിന് മുന്നിൽ ഏരിയ അംഗം KN രവീന്ദ്രനും ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് അതാത് ബാങ്ക് ശാഖാ മാനേജർമാർക്ക് ഭാരവാഹികൾ നിവേദനം സമർപ്പിക്കുകയും ചെയ്തു. കോവിഡ് 19ന്റെ പശ്ച്ചാത്തലത്തിൽ വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷമാക്കുവാനും പലിശയും, പിഴപലിശയും പൂർണമായും ഒഴിവാക്കാനും, വ്യാപാരികൾക്ക് പരസ്പര ജാമ്യവ്യവസ്ഥയിൽ വായ്പ അനുവദിക്കണമെന്നും, ബാങ്കുകളുടെ അധിക സർവീസ് ചാർജ്ജ് പിൻവലിക്കണമെന്നും ,വ്യാപാരികളോടുള്ള ബാങ്കുകളുടേയും കേന്ദ്ര സർക്കാരിന്റെയും അവഗണന അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തി കാട്ടിയാണ് നിവേദനം നൽകിയത്.

You May Also Like

error: Content is protected !!