Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ ഫിദക്ക് സൈക്കിള്‍ വാങ്ങിനല്‍കി സി.പി.ഐ (എം)

നെല്ലിക്കുഴി ; കോവിഡ് മഹാമാരിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി മാതൃകയായ കുട്ടികള്‍ നെല്ലിക്കുഴിയില്‍ താരമാകുന്നു.
കഴിഞ്ഞ ദിവസം സൈക്കിള്‍ വാങ്ങാന്‍ സ്വരുകൂട്ടിയ സംബാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കാരയില്‍ ഫിദ ഷിഹാബിന് സൈക്കിള്‍ വാങ്ങിനല്‍കി സി.പി.ഐ (എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി. നിത്യേന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വീക്ഷിക്കുന്ന ഫിദ ഇതില്‍ നിന്നുകിട്ടിയ പ്രേരണയിലാണ്
മനസില്‍ നെയ്തു കൂട്ടിയ സൈക്കിള്‍ എന്ന സ്വപ്നം ഇകൊല്ലം വേണ്ടന്ന് വച്ച് സ്വരുകൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

കോതമംഗലം ശോഭന സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫിദ ഷിഹാബിന്‍റെ മാതൃക പ്രവര്‍ത്തനത്തിന് പ്രോല്‍സാഹനമായി സി.പി.ഐ ( എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദിന്‍റെ നേതൃത്വത്തില്‍ ഫിദക്ക് ഒരു പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കുകയായിരുന്നു.

കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റണി ജോണ്‍ ഫിദക്ക് സൈക്കിള്‍ കൈമാറി. നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി,വാര്‍ഡ് അംഗം സി.ഇ നാസര്‍ ഏരിയ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍,ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ നാസര്‍, ബ്രാഞ്ച് സെക്രട്ടറി നൂറുദ്ദീൻ വ്യാപാരി സമിതി നേതാക്കളായ PH ഷിയാസ്, NB യൂസഫ്, അബു വട്ടപാറ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!