Connect with us

Hi, what are you looking for?

AUTOMOBILE

ഒരു കോടി രൂപയുടെ ബെൻസ്; ബിഎസ് കുരുക്കില്‍ ബുദ്ധിമുട്ടി കോതമംഗലം സ്വദേശി

കോതമംഗലം : ഇന്ത്യയിലെ മലിനീകരണ ചട്ടങ്ങൾ പരിഷ്ക്കരിച്ചപ്പോൾ കാറുകൾക്ക് ഭാരത് സ്റ്റേജ്- 6 നിബന്ധന ഏർപ്പെടുത്തുകയും , ബി.എസ് 4 കാറുകൾ നിർമ്മാണം നിർത്തുകയും ചെയ്തിരുന്നു. പുതിയ നിയമങ്ങള്‍ ഒന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത കാർ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായിട്ടാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ കൊണ്ടുന്നത്.

ഇന്ത്യയിലെ മെര്‍സിഡീസ് ബെന്‍സ് GLE -യുടെ ആദ്യ ഡെലിവറി നടന്നത് കേരളത്തിലാണ്, അതും കോതമംഗലം സ്വദേശിയായ റോയി കുര്യൻ ആണ് രാജ്യത്തെ ആദ്യ ബെന്‍സ് GLE സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ താത്ക്കാലിക രജിസ്‌ട്രേഷന്‍ അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു. കാർ ബി.സ് 4 നിലവാരത്തിലുള്ളതായിരിക്കും എന്ന ധാരണയിൽ കോതമംഗലം ആര്‍ടിഒ വിളിക്കുകയും ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും റോയിയോട് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ആര്‍ടിഒ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്‌തു. തുടർന്ന് ബെൻസ് കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് കാർ പുതിയ ബി.എസ് 6 നിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുകയും , മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയുമായിരുന്നു.

ബി.എസ് 4 കാറുകളുടെ രെജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികാരികൾ വേണ്ട നടപടികൾ കൈകൊണ്ടത്. പുതിയ കാറിന്റെ മലിനീകരണ ചട്ടത്തിൽ വന്ന ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലും , തന്റെ ഇഷ്ട്ട നമ്പറിനുവേണ്ടിയുള്ള കാത്തിരിപ്പിലുമാണ് റോയ് കുര്യൻ.

You May Also Like

error: Content is protected !!