Connect with us

Hi, what are you looking for?

EDITORS CHOICE

മാധ്യമ പ്രവർത്തകനിലെ നന്മമനസ്: നിസ്സാർ അലിയാർ – സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലും മറ്റ് ഉള്ളവരെ സഹായിക്കുന്ന കോതമംഗലം സ്വദേശി

കോതമംഗലം: നിസ്സാർ അലിയാർ എന്ന ദൃശ്യമീഡിയാ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ അറിയാത്തവർ ചുരുക്കം. മഹാമാരിയായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 ലോക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും മാധ്യമ പ്രവർത്തകർക്കും വിശ്രമമില്ല. ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തിന് സ്വന്തം ആരോഗ്യത്തിനും ജീവനും സുരക്ഷിതത്വം മാറ്റിവച്ച് സേവന രംഗത്ത് പ്രവർത്തിക്കുന്നവർ. മാധ്യമ പ്രവർത്തകരുടെയെല്ലാം തന്നെ കുടുംബ ചിലവ് കോവിഡ് കാലത്ത് താളം തെറ്റിയിട്ടുണ്ട്. സാധാരണ നിലയിൽ ലഭിക്കുന്നവരുമാനം വാർത്തകളുടെയും പരസ്യങ്ങളുടേയും ലഭ്യതക്കുറവ് മൂലം ലഭിക്കില്ല. സന്നദ്ധ സംഘടന കളും മറ്റ് ചിലനല്ല വ്യക്തികളും നൽകുന്ന ഭഷ്യകിറ്റുകൾ സംഭാവനയായി ലഭിക്കുന്നതാണ് ഏക ആശ്വാസമെന്ന് മാധ്യമ പ്രവർത്തകർ തന്നെ പറയുന്നത് ശരിയായ കാര്യമാണ്.

ഇക്കഴിഞ്ഞ ദിവസം കോതമംഗലത്തെ ഒരു പൊതു പ്രവർത്തകൻ രാവിലെ 8 മണിക്ക് കവളങ്ങാട് പഞ്ചായത്തിലെ ഒരു പിന്നോക്ക കോളനിയിൽ നടന്ന വ്യത്യസ്ഥവാർത്ത വിളിച്ചു പറയുന്നു. ഇതു കേട്ട നിസ്സാർ അദ്ദേഹത്തോട് പറയുന്നു. ഞാൻ ഒരു പന്ത്രണ്ട് മണിക്ക് വരാം. എനിക്ക് വീട്ടിലേക്ക് ഒരു ഭക്ഷ്യ കിറ്റ് ഒരാൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ അറിയാലോചേട്ട, ഞാനുൾപ്പെടെ പത്രക്കാരുടെ കാര്യങ്ങൾ ബുദ്ധിമുട്ടിലാന്നും പറയുന്നു. ആ പൊതുപ്രവർത്തകൻ മറുപടിയും പറഞ്ഞു ശരി ആയിക്കോട്ടെ,. കൃത്യം 12 മണിക്ക് നിസ്സാർ പൊതുപ്രവർത്തകൻ പറഞ്ഞ സ്ഥലത്ത് എത്തുന്നു. വാർത്ത എടുക്കുന്നു. വാർത്തക്ക് ആധാരമായിട്ടുള്ള കുടുംബത്തിന്റെ ജീവിത നിലവാരം വളരെ നിർദ്ദന കുടുംബത്തിന്റേത്. ഒന്നര മണിക്ക് ആ വീട്ടിൽ നിന്ന് പൊതുപ്രവർത്തകനും നിസ്സാറും പുറത്തേക്കിറങ്ങി.

തിരികെ പോരാൻ തുടങ്ങിയപ്പോൾ പൊതുപ്രവർത്തകനോടായി നിസ്സാർ പറയുന്നു. ചേട്ടാ ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞ് തന്റെ ബൈക്കിന്റെ പിറകിൽ വച്ചിരുന്ന രാവിലെ ലഭിച്ച ഭക്ഷ്യകിറ്റ് ഓടികൊണ്ട് പോയി ആ കുടുംബത്തിന് നൽകി. കണ്ട് നിന്ന പൊതുപ്രവർത്തകന്റെ കണ്ണ് കൾ നിറഞ്ഞ് പോയ നിമിഷങ്ങൾ. തിരെ കെ പോരും വഴി അയാൾ നിസ്സാറിനോട് ചോദിക്കുന്നു. ഇതെന്താ ഇങ്ങനെ. അപ്പോൾ നിസ്സാറിന്റെ മറുപടിയിതായിരുന്നു. ഞങ്ങൾ മാധ്യമ പ്രവർത്തകർ അലയാൻ വിധിക്കപ്പെട്ടവരാണ്. എനിക്കും ബുദ്ധിമുട്ടുകളുണ്ട്. എനിക്ക് നോമ്പാണ്. ഇന്ന് ഈ കുടുംബത്തിന്റെ സ്ഥിതി മറന്ന് എന്റെ മനസ്സാക്ഷിക്ക് നോമ്പ് തുറ സാദ്ധ്യമല്ല. ഒപ്പം ഒന്നുകൂടി പറഞ്ഞു. ഇത് ആരും അറിയരുത്….. അതു കൊണ്ട് മാത്രം കുടുംബത്തിന്റെ പേരോ ഈ വാർത്തക്ക് ആധാരമായ പൊതുപ്രവർത്തകന്റെ പേരോ ലേഖകൻ വെളിപ്പെടുത്തുന്നില്ല……………………നിസ്സാർ അലിയാരിന്റെ നന്മ മനസ്സിന് കോതമംഗലം വാർത്തയുടെ ബിഗ് സല്യൂട്ട്.

You May Also Like

error: Content is protected !!