Connect with us

Hi, what are you looking for?

NEWS

കോവിഡ്- 19 ; കോതമംഗലം സെൻറ് ജോർജ് കത്തിഡ്രൽ ഏഴ് ടൺ കുത്തരി വിതരണം ചെയ്തു.

കോതമംഗലം: കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ കോതമംഗലം സെൻറ് ജോർജ് കത്തിഡ്രൽ ഇടവകയിൽ സാന്ത്വനം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ഏഴ് ടൺ കുത്തരി വിതരണം ചെയ്തു. വിതരണോദ്ഘാടനം കത്തിഡ്രൽ വികാരി റവ.ഡോ.തോമസ് ചെറുപറമ്പിൽ നിർവ്വഹിച്ചു. ഇ.വി.എം ഗ്രൂപ്പാണ് അരി സ്പോപോൺസർ ചെയ്ത്. ലോക്ക് ഡൗണിൽ സാമ്പത്തികമായി ഏറെ അവശത അനുഭവിക്കുന്നതും മറ്റ് പ്രത്യേക സഹായങ്ങൾ ലഭിക്കാത്തവരുമായ 700 കുടുംബങ്ങൾക്ക് 10 കിലോഗ്രാം അരി വിതമാണ് വിതരണം ചെയ്തത്.

ഇ.വി.എം ഗ്രൂപ്പ് ഡയറക്ടർ ജോസ് മാത്യു ഇടക്കാട്ടുകുടി, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ ആക്കപടിക്കൽ, ഫാ. സഖറിയാസ് കല്ലിടുക്കിൽ, കൈക്കരൻ മാരായ
സജീവ് സണ്ണി ഓലിയപ്പുറം, ജോം ജോസ് വെട്ടിക്കുഴ, അഡ്വ. പോൾ മുണ്ടക്കൽ എന്നിവർ വിതരണത്തിന് നേത്യത്വം നൽകി. കത്തിഡ്രൽ ഇടവകയിൽ സാന്ത്വനം പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് സാമ്പത്തിക സഹായവും, ചികിത്സാ സഹായവും വിതരണം ചെയ്തിരുന്നു.

You May Also Like

error: Content is protected !!