കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർക്കാർ ആശുപത്രികൾക്ക് ഹാൻ വാഷ് സാമഗ്രികൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കൊറോണ 19 ന്റെ പാശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികൾക്ക് ഹാൻവാഷ് നൽകുന്ന പദ്ധതിയുടെ വിതരണോൽഘാടനം കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിചെയർപേഴ്സണും മജിസ്ട്രേറ്റുമായ റ്റി.ബി.ഫസീല നിർവ്വഹിച്ചു. കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജ്ഞലി എൻ.യു, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈ. പ്രസിഡന്റ് ജോഷി അറക്കൽ, താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട്, ജോ. സെക്രട്ടറി നിസാർ അലിയാർ, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി റ്റി.ഐ.സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.
