കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻആദിവാസി ഊരുകളിലും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നതായി ആൻ്റണി ജോൺ MLA അറിയിച്ചു. ബന്ധപ്പെട്ട എസ്.റ്റി.പ്രൊമോട്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വീട് വീടാന്തരം കയറി ഇറങ്ങിയാണ് സാനിറ്റൈസേഷൻ/ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നത്.
ഇടമലയാർ TEO ഓഫീസിനു കീഴിലുള്ള പട്ടികവർഗ്ഗ കോളനികളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി ഭക്ഷ്യ സഹായ വിതരണത്തിൻ്റെ ഭാഗമായി 60 വയസ്സിനു മുകളിൽ ഉള്ളവർക്കും, കിടപ്പ് രോഗികൾക്കും, മറ്റ് അർഹരായവർക്കും ഉൾപ്പെടെ ഇന്നു വരെ ആകെ 455 പോഷക ആഹാര കിറ്റുകൾ വിതരണം നടത്തിക്കഴിഞ്ഞു. കൂടാതെ അർഹരായ എല്ലാ പട്ടികവർഗ്ഗ കടുംബങ്ങൾക്കും ഭക്ഷ്യ സഹായകറ്റുകൾ കൂടി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ ആദിവാസി ഊരുകളിലും സ്ഥിരമായി മരുന്ന് കഴിക്കുന്നവരുടേയും, മറ്റ് രോഗങ്ങൾക്ക് സ്ഥിര ചികിത്സ നടത്തുന്നവരുടേയും വിശദവിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇവർക്ക് മരുന്ന് ലഭ്യമാകുന്നുണ്ടോ എന്ന് തിരക്കി അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ ആവശ്യത്തിന് വാഹനം ഏർപ്പാടാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ സേവനം ഈ മേഖലകളിൽ ഷെഡ്യൂൾ പ്രകാരം എല്ലാ കോളനികളിലും ലഭ്യമാക്കുന്നുണ്ട്. ഇടമലയാർTE 0ഓഫീസിനു കീഴിലായി 455 പോഷക ആഹാര കിറ്റുകളും 51 ഭക്ഷ്യ സഹായ കിറ്റുകളും ഇന്നുവരെ വിതരണം ചെയ്തു കഴിഞ്ഞതായും വരുന്ന രണ്ട് ദിവസത്തിനകം മുഴുവൻ കോളനികളിലും കിറ്റുകളുടെ വിതരണം പൂർത്തീകരിക്കും. അതുപോലെ സർക്കാർ അനുവദിച്ച സൗജന്യ റേഷൻ തേര, വാരിയം ,ഉറിയം പെട്ടി ഊരുകളിൽ നേരിട്ട് എത്തിച്ചതായും, ബാക്കി ഊരുകളിലുള്ളവർക്ക് സമീപറേഷൻ കടകളിൽ നിന്നും കൈപ്പറ്റാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളനികൾക്ക് പുറത്ത് നിന്നുള്ള സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആൻ്റണി ജോൺ MLA അറിയിച്ചു.