കോട്ടപ്പടി : ചരിത്രവും ഐതിഹ്യവും ഒരുപോലെ സംഗമിക്കുന്ന കല്ലിൽ ഭഗവതി ക്ഷേത്രം പഠനാനുഭവം ആക്കി സെൻറ് ജോർജിലെ ആറാം ക്ലാസ്സുകാർ. അതിശയിപ്പിക്കുന്ന പഴമയുടെ കഥകളും , കൗതുകം നിറഞ്ഞ ഗുഹാക്ഷേത്രവും, കല്ലിൽ കൊത്തിയ മഹാവീരന്റെയും പദ്മാവതി യുടെയും രൂപങ്ങളും, 120 ൽ പരം കല്പടവുകളും എല്ലാം അവർ അത്ഭുതത്തോടെ നോക്കികണ്ടു . ആദ്യ കാലങ്ങളിൽ ജൈന ക്ഷേത്രമായിരുന്ന ഈ പുണ്യ സ്ഥലം പിന്നീട് ഭഗവതി ക്ഷേത്രമായി ആണ് അറിയപ്പെടുന്നത്.
വലിയ രണ്ട് പാറകളിൽ ആയാണ് ക്ഷേത്രം നിലകൊള്ളുന്നത്. മുകളിലത്തെ പാറ ക്ഷേത്ര ത്തിന്റെ മേൽക്കൂരയും താഴത്തെ പാറ കല്ലിൽ ഭഗവതിയുടെ ഇരിപ്പിടവും ആണ് . ശ്രീകോവിലിന്റെ മേൽക്കൂരയായി നിൽക്കുന്ന കൂറ്റൻ പാറ നിലത്തു സ്പർശിക്കാതെ ആണ് നിൽക്കുന്നത്. അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഈ പാറ 15 ആനകൾ ഒന്നിച്ചു വലിച്ചാൽ പോലും അങ്ങില്ലാത്രേ. കൽ ഗുഹയിൽ വാഴുന്ന ദേവി പ്രതിഷ്ഠയാണ് ഇവിടുള്ളത്. പാറകളിൽ കൊത്തിയ രൂപങ്ങളും അടയാളങ്ങളും നൂറ്റാണ്ടുകൾ പഴക്കം ഉള്ളതാണ്.
പുരാവസ്തു വകുപ്പിന്റെ കീഴിൽ ഉള്ള ഒരു സംരക്ഷിത സ്മാരകമായാണ് ഇപ്പോൾ ഇത് സംരക്ഷിക്കുന്നത്. ജൈന മതത്തെക്കുറിച്ചുള്ള പഠനാനുബന്ധന പ്രവർത്തനം ആയാണ് സ്വന്തം നാട്ടിലെ പുരാതന ജൈന ക്ഷേത്രം സന്ദർശിക്കൽ അധ്യാപകർ സംഘടിപ്പിച്ചത്. അറിവ് അനുഭവ വേദ്യമാക്കിയ ഈ പഠന യാത്ര കുട്ടികൾക്ക് അവിസ്മരണീയമായി.
You must be logged in to post a comment Login