കോതമംഗലം : പെരുമ്പൻകുത്ത് റോഡിൽ പുന്നേക്കാട് കവലയിലെ വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അശാസ്ത്രീയമായി പൊളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം )കീരംപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കവല വികസനത്തിന്റെ പേരിൽ പുന്നേക്കാട്ട് കവലയിലെ ഒരു ഭാഗത്ത് മാത്രം കെട്ടിടങ്ങൾ പൊളിക്കുകയും മറുവശത്ത് പുറമ്പോക്ക് പൊളിക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. കവലയുടെ പടിഞ്ഞാറുവശത്ത് 5 പതിറ്റാണ്ടായി ചെറുകിട വ്യാപാരം ചെയ്ത് ഉപജീവനം നടത്തിവന്ന വ്യാപാരികളുടെ വ്യാപാര സ്ഥാപനങ്ങൾ കോതമംഗലം P W D യുടേയും താലൂക്ക് സർവ്വേയറുടേയും നേതൃത്വത്തിൽ കവല വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായി പൊളിച്ചിരിക്കുന്നത്. പൊളിച്ച ഭാഗത്ത് റോഡ് എത്രയും വേഗം പുനരുദ്ധീകരിക്കുകയും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള മാർഗ്ഗതടസം എത്രയും വേഗം പരിഹരിക്കുകയും കിഴക്കുവശത്തുള്ള പുറമ്പോക്ക് പൊളിച്ചുമാറ്റി കവലവികസനം പൂർണ്ണമാക്കണമെന്നും കവലയിൽ സ്ഥാപിച്ചിട്ടുള്ള ഹൈ മാസ്സ് ലൈറ്റ് റോഡിന് നടുവിൽ മാറ്റി സ്ഥാപിക്കുകയും മൂന്ന് ഭാഗത്തേക്കും യാത്രക്കാർക്ക് വേണ്ടി വെയിറ്റിങ് ഷെഡ്ഡുകളും പൂർത്തിയാക്കി പുന്നേക്കാട് കവല വികസനം പൂർണ്ണമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ശ്രീ .ജോജി സക്കറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.ലിസി ജോസ് , നിയോജകമണ്ഡലം പ്രസിഡന്റ് എ റ്റി പൗലോസ് സംസ്ഥാന കമ്മിറ്റിഅംഗവും ജില്ലാ സെക്രട്ടറിയുമായ ജോമി തെക്കേക്കര സംസ്ഥാന കമ്മിറ്റിഅംഗം റോയ് സ്കറിയ നിയോജകമണ്ഡലം സെക്രട്ടറി എൽദോസ് വർഗ്ഗീസ് , സിനി യാക്കോബ് , ജെസിമോൾ ജോസ് , വി ജെ മത്തായി, പി. എ ചെറിയാൻ , എ ആർ ഫ്രാൻസിസ് , റോയ് ഓടക്കൽ , മോൻസി തോമസ്, ജിനോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login