കോതമംഗലം: എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബഹു:ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ഡി ആർ ഐ പി) വഴി നടപ്പിലാക്കി വരുന്ന ഒന്നാം ഘട്ട പ്രവർത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും, ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെട്ട 4 പദ്ധതികളിൽ ആദ്യത്തെ 3 പ്രവർത്തികൾ പൂർത്തീകരിച്ചതായും, നാലാമത്തെ പ്രവർത്തി 31/12/2019 ഓട് കൂടി പൂർത്തീകരിക്കാനാവുമെന്നും ബഹു: മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ബാരേജ് പ്രവേശന മാർഗ്ഗം ചെങ്കര മുതൽ ഭൂതത്താൻകെട്ട് വരെയുള്ള റോഡിന്റെ ബി എം ആന്റ് ബി സി നിർമ്മാണം(2,29,18,750 രൂപ),റിസർവ്വോയറിന്റെ അതിർത്തി നിർണ്ണയവും, സംരക്ഷണവും(കമ്പിവേലി നിർമ്മാണം)ബാക്കി പ്രവർത്തനം(18,39,077 രൂപ), ഇൻസ്പെക്ഷൻ മന്ദിരത്തിന്റെ നവീകരണം (35,00,000 രൂപ),ഇൻഫർമേഷൻ സെന്റർ കം ക്ലോക്ക് റൂം ആന്റ് ടോയ്ലറ്റ് ഫെസിലിറ്റീസ് എന്നിവയുടെ പ്രവർത്തികൾ(26,80,142 രൂപ), വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ(1,00,00,000 രൂപ) അടക്കം 4,09,37,969 രൂപയുടെ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി നടപ്പിലാകുമെന്നും,രണ്ടാം ഘട്ട പ്രവർത്തികൾ 2020ൽ ആരംഭിക്കുമെന്നും ബഹു:മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login