കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ആരംഭിച്ചു. ഉത്‌ഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാറും , ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റംല മുഹമ്മദ്, എം കെ എൽദോസ് , കെ എ ജോയ് , അമ്പിളി മണി , കെ വി പരീക്കുട്ടി, അഭിജിത് എം രാജു ,അജിത വിത്സൺ , ബിൻസി എൽദോസ്, ഷാന്റി എൽദോസ് , ഷൈമോൾ ബേബി , ബിസി ജോസ് , ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കേരളോത്സവം പ്രോഗ്രാം കോഡിനേറ്റർ അനൂപ് കാസ്സിം വടാശ്ശേരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തു. നവംബർ മൂന്നാം തീയതി നടക്കുന്ന വടം വലി മത്സരത്തോടെ കോട്ടപ്പടി കേരളോത്സവം സമാപിക്കും.

You must be logged in to post a comment Login