എറണാകുളം : സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു . ഇന്ന് വൈകിട്ട് ആറുമണിക്ക് കൊട്ടിക്കലാശത്തോടുകൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വിവിധ മേഖലകളിലിൽ നിന്നുമുള്ള പ്രമുഖ നേതാക്കളും അണികളും എറണാകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നു. വൈകിട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ആവേശകരമായ പ്രചാരണത്തിനു ശേഷമാണ് പോളിങ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 -യാം നമ്പർ ബൂത്തിൽ വോട്ടർമാരെ നേരിൽ കണ്ട് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മനു റോയിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എം എൽ എ. പാലായിലെ മിന്നും വിജയം പോലെ എറണാകുളത്തും അട്ടിമറി വിജയം എൽ ഡി ഫ് നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനു റോയിയുടെ വിജയത്തിനായുള്ള പൊതുസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി രാജീവും സമ്മേളത്തിൽ പങ്കെടുത്തു. കോതമംഗലം എം എൽ എയുൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.
മണ്ഡലത്തിൽ എൽ.ഡി.എ.എഫ് സ്ഥാനാർത്ഥിയായി അഡ്വ.മനു റോയിയും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.ജെ.വിനോദും രംഗത്തിറങ്ങുമ്പോൾ ബി.ജെ.പി.ക്ക് വേണ്ടി മത്സരിക്കുന്നത് സി.ജി.രാജഗോപാലാണ്. ചെങ്ങന്നൂരിലും , പാലായിലും പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും, സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്‌ത ആത്മവിശ്വാസത്തിലാണ് കോതമംഗലം എം എൽ എ എറണാകുളത്തു പ്രചാരണത്തിൽ സജീവമായിരിക്കുന്നത്.
You must be logged in to post a comment Login