കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാൻ കഴിയാത്ത സർക്കാരിനുമുന്നിൽ മുട്ടുമടക്കി അപേക്ഷിക്കുകയാണന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗ്രീൻ വിഷൻ കേരള റീജിയണൽ പ്രസിഡൻ്റ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പൗലോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിസൻ്റ് മാമച്ചൻ ജോസഫ് മുഖ്യപ്രഭാഷണവും ഗ്രീൻ വിഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെയിംസ് കോറമ്പേൽ ആമുഖ പ്രസംഗവും നടത്തി. ജോൺസൻ കറുകപ്പിള്ളിൽ, വി ജെ മത്തായികുഞ്ഞ്, ജോസഫ് ആൻ്റണി, ബിജു വെട്ടിക്കുഴ, മാർട്ടിൻ കീഴേമാടൻ, ജയൻ പോൾ, ജോളി ഐസക്,കുര്യൻ കോതമംഗലം, ജോയി പനയ്ക്കൽ, എ റ്റി ലൈജു , സജി തെക്കേക്കര , ജിജു വർഗീസ് , ജോസ് കൈതമന എന്നിവർ പ്രസംഗിച്ചു. പ്രതിഷേധങ്ങൾകൊണ്ട് പരിഹാരം ലഭിച്ചില്ലെങ്കിൽ വിവിധ സംഘടനകളുമായി സഹകരിച്ച് കേരളത്തിലുടനീളം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.






















































