കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗവും മുനിസിപ്പൽ കൗൺസിലറുമായ സി പി എസ് ബാലൻ പാലിയേറ്റീവ് ദിനസന്ദേശം നൽകി.
ഏരിയാകമ്മിറ്റി അംഗം എസ്. ഉദയൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. മുനിസിപ്പൽ കൗൺസിലർ ആദർശ് കുര്യാക്കോസ് ആശംസകൾ നേർന്നു.ഫിസിയോ തെറാപ്പിസ്റ്റ് ആൻസി എബിയും പാലിയേറ്റീവ് അംഗങ്ങളും പരിചാരകരും പാലിയേറ്റീവ് പ്രവർത്തകരും പങ്കെടുത്തു.എരിയാ കമ്മിറ്റിയംഗങ്ങൾ സി കെ വിദ്യാസാഗർ സ്വാഗതവും, സാബു തോമസ്സ് നന്ദിയും പറഞ്ഞു.

























































