കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് നൊവേന, ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന -ഫാ. സെബാസ്റ്റ്യന്‍ നെടുംപുറത്ത്, പ്രസംഗം-ഫാ. ജോസ് കുന്നപ്പിള്ളില്‍, വൈകിട്ട് ഏഴിന് ലദീഞ്ഞ്, പ്രദക്ഷിണം, എട്ടിന് വാദ്യമേളങ്ങള്‍, ആകാശ വിസ്മയം.
നാളെ രാവിലെ 6.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല, ഏഴിന് കുര്‍ബാന, 9.30ന് ജപമാല, 10ന് നൊവേന, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന -ഫാ. ആന്റണി വിളയപ്പിള്ളില്‍, ഉച്ചയ്ക്ക് 12ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീര്‍വാദം, വൈകിട്ട് ഏഴിന് ഗിന്നസ് അഭിഷ് ഷോ






















































