കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ വീടിന്റെ ജനലല്‍ ചില്ലുകള്‍ തകര്‍ത്തത്.
അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അവശേഷിച്ച കൃഷികളും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, ട്രഞ്ച് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.






















































