കോതമംഗലം: കാലാവസ്ഥ വ്യതിയാനംമൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കാന്‍ ലോക ബാങ്ക് അനുവദിച്ച ആദ്യ ഗഡു തുകയായ 2,400 കോടി രൂപ പിണറായി സര്‍ക്കാര്‍ വക മാറ്റി ചിലവഴിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി കര്‍ഷക കോണ്‍ഗ്രസ്. കേന്ദ്ര കൃഷി സഹമന്ത്രി റാം നാഥ് ഠാക്കൂറിനാണ് കര്‍ഷക കോണ്‍ഗ്രസ് നിവേദനം നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തിന് 24,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഈ തുക വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മൂലം തെങ്ങ്, റബര്‍, നെല്ല്, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, വാഴ, പൈനാപ്പിള്‍ തുടങ്ങി നിരവധി കൃഷികള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കാനാണ് വിനിയോഗിക്കേണ്ടത്.
വനാതിര്‍ത്തി മേഖലകളില്‍ കര്‍ഷകരുടെ കൃഷികളെല്ലാം കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ 50 കിലോമീറ്റര്‍ ഉള്‍മാറി ട്രഞ്ച് നിര്‍മ്മിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു സഹായവും കൃഷിക്കാര്‍ക്ക് അനുകൂലമായി ഉണ്ടാകുന്നില്ലെന്നും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്ജ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഇ. കാസിം എന്നിവര്‍ പറഞ്ഞു.





















































