കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി രാജുവിന് 23 വോട്ടും ലഭിച്ചു. ഒരു സ്വതന്ത്രന്‍ യുഡിഎഫിന് വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ അസാധുവാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാനുമതി കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. ബിജെപിയുടെ ഏക അംഗം ഗീത ജയകുമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.


























































