Connect with us

Hi, what are you looking for?

NEWS

ക്രിസ്മസ്- ന്യൂ ഇയർ കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി

 

കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി.

ഇന്ന് (22/12/25 ) മുതൽ

2026 ജനുവരി 1 വരെയാണ് സപ്ലൈകോ ഫെയർ പ്രവർത്തിക്കുന്നത്.

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ക്രിസ്മസ് – ന്യൂ ഇയർ ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. താലൂക്ക് തല സപ്ലൈകോ ഫെയർ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷോപ്പ് മാനേജർ സനീഷ് കുമാർ കെ,അഭിലാഷ് കെ കെ എന്നിവർ സംസാരിച്ചു.

പ്രമുഖ ബ്രാൻഡുകളുടെ 280 ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.

500 രൂപയ്ക്ക് മുകളിൽw സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോട് അനുബന്ധിച്ച് സാൻറ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ‌്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്.

രാവിലെ 10 മുതൽ രാത്രി 8 മണി വരെയാണ് ക്രിസ്മസ് – ന്യൂ ഇയർ ഫെയറിന്റെ പ്രവർത്തനം.

You May Also Like

error: Content is protected !!