കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പത്താം വാര്‍ഡ് അയിരൂര്‍പ്പാടം മദ്രസ ഹാളിലെ ബൂത്തിൽ കള്ളവോട്ടിന് ശ്രമം. നെല്ലിക്കുഴി പഞ്ചായത്തില്‍ രാവിലെ വോട്ട് ചെയ്തയാള്‍ വീണ്ടും ഇവിടേയും വോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി. ബൂത്ത് ഏജന്റുമാര്‍ സംശയം ഉന്നയിച്ചതോടെ ഈ വോട്ടര്‍ ഓടി രക്ഷപ്പെട്ടു. യുഡിഎഫ് പോലീസിൽ പരാതി നല്കി.



























































