കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത
എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ പാത വികസനം എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി കിഫ്ബി ഫണ്ട് യഥാസമയം വിനയോഗിച്ചു.
ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു.
വിവിധ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ ഈ ഡി എൽഡിഎഫ് നേതാക്കൾക്കെതിരെ നോട്ടീസുകളുമായി ഇറങ്ങും.
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും എതിരെ-ഈഡി അയച്ച നോട്ടീസുകൾ
ജനങ്ങൾ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണന്നും പി രാജീവ് പറഞ്ഞു.സിപിഐ വടാട്ടുപാറ
ലോക്കൽ സെക്രട്ടറി പി എ അനസ് അധ്യക്ഷനായി.എൽ ഡി എഫ് നേതാക്കളായ
ആന്റണി ജോൺ എംഎൽഎ ,ഇ കെ ശിവൻ, കെ എ ജോയിമനോജ് ഗോപി , കെ കെ ശിവൻ. നേര്യമംഗലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി എയ്ഞ്ചൽ മേരി ജോബി തുടങ്ങിയവർ സംസാരിച്ചു.



























































