കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി പി പി മൈതീൻഷാ,
ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എൻ ബിജു,സി പി ഗോപി, അജി കുമാർ,ശ്രീധരൻ നായർ,കൗൺസിലർമാരായ ഷിനു കെ എ, ബിൻസി തങ്കച്ചൻ എന്നിവർ സംസാരിച്ചു.
വാർഡ് സ്ഥാനാർത്ഥികളായ സിജു തോമസ് (30-)0 വാർഡ് ),സി പി എസ് ബാലൻ(31-)0 വാർഡ് )എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.



























































