കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ, എ ആർ കൃഷ്ണൻ നായർ എന്നിവർ അധ്യക്ഷൻമാരായി. സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സി അയ്യപ്പൻ, മനോജ് നാരായണൻ,സിപിഎം ലോക്കൽ സെക്രട്ടറി അഡ്വക്കേറ്റ് എ ആർ അനി, വി കെ റെജി, സി എം മീരാൻ കുഞ്ഞ്, കെ ഇ യൂനസ്, അബ്ദുൽ ഖാദർ ചുള്ളിക്കാട്ട്,കെ കെ സജീവ്,പി എം ബഷീർ പുതുക്കാട്ട് എന്നിവർ സംസാരിച്ചു.
വാർഡ് സ്ഥാനാർത്ഥികളായ എ കെ നിർമല( 13-)0 വാർഡ്), ശ്രീകല സി( 12-)0 വാർഡ്),എം കെ അനീഷ് ( 11-ാo വാർഡ് ),ഷീജ കാസിം ( 4 -ാം വർഡ് ), റസിയ യൂനസ്(5-ാം വാർഡ്), നജീന ഷഫീക്ക് (7-ാം വാർഡ്),ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ ആർ രതീഷ്, ഇ എം അജാസ്,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ബിനിൻ യൽദോ ആലക്കര എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.



























































