കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയൽവാസി കുറ്റപ്പിള്ളി ഫ്രാൻസിസ് കുര്യന്റെ ഒറ്റ മുറി വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഫ്രാൻസിസ്
പുറത്ത് പോയി തിരികെ വന്നപ്പോഴാണ് സിജോയെ മരിച്ച നിലയിൽ കണ്ടെതെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാൾ കടുത്ത മദ്യലഹരിയിലാണ്.
ഇതര സംസ്ഥാന തൊഴിലാളികളുമായുണ്ടായ തർക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാൾ പറയുന്നത് . മൃതദേഹത്തിന് സമീപം ആക്രമിക്കാൻ ഉപയോഗിച്ച കോടാലിയും ഉണ്ട്. ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്.മുവാറ്റുപുഴ
ഡി െവഎസ്പി പി.എൻ ബൈജു ൻ്റെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ സിജോ മാതാവ് റോസ്ലിക്കൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്.



























































