കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് നടന്നത്. കൺവെൻഷൻ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബിജു മാത്യു സ്വാഗതവും ജിതിൻ പി. ബാബു കൃതജ്ഞതയും പറഞ്ഞു. ഏരിയ കമ്മറ്റി അംഗം ബിജു പി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വിജയനാഥ്, ലിസ്സി ജോസഫ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത്, മുൻ പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എം. ജോസഫ്, മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന കമ്മറ്റി അംഗം എൽദോ കെ. തോമസ്, സി.ഐ.റ്റി.യു. കോതമംഗലം ഏരിയ പ്രസിഡൻ്റ് പി.എം. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് അംഗം എസ്.എം. അലിയാർ, സി.പി.ഐ. കോതമംഗലം ലോക്കൽ സെക്രട്ടറി പ്രശാന്ത് ഐക്കര, എൻ.സി.പി. നേതാവ് തമ്പാൻ, സാബു പുത്തൻപുര, വിജയൻ മുറിത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.



























































