കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സെയ്ത്, വാർഡ് മെമ്പർ പി. പി. കുട്ടൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷെർമി ജോർജ്, പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് എസ് നായർ, അധ്യാപകരായ ശോഭന കെ.പി ,സൗമ്യ കെ.എച്ച് , ചിഞ്ചു സി. ബി, സോമിൻ ജോസഫ്. സിജിമോൾ തോമസ്, സരിത സത്യൻ,
PTA ,MPTA അംഗങ്ങളായ ബിജി ടി.പി., പ്രീതി, വിനീത , ശാരദ, സുമി തുടങ്ങിയവർ പങ്കെടുത്തു.



























































