കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട് അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ, ഷജി ബെസി, അങ്കണവാടി ടീച്ചർ ജിജി ഐസക്ക്, ഹെൽപ്പർ ഗീത ഒ ടി, കോഴിപ്പിള്ളി എൽ പി സ്കൂൾ എച്ച് എം സണ്ണി സാർ എന്നിവർ സംസാരിച്ചു.



























































