കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി തോമസ് സ്ഥലത്തെത്തിച്ചേർന്നു. തുടർന്ന് RRT സംഘവും സേവിയും ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പമ്പിനെ ഉൾവനത്തിൽ തുറന്നു വിടും.



























































