Connect with us

Hi, what are you looking for?

NEWS

മാമലക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള വിവിധ വികസന പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള  നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചുകൊണ്ട് വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങളാണ് ഉന്നതിയിൽ നടപ്പിലാക്കുന്നത്.

കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു ബന്ധ പ്രവർത്തികൾ, ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണം, അംഗൻവാടി നവീകരണം, ഡ്രൈനേജ് നിർമ്മാണം, കനാൽ സൈഡ് പ്രൊട്ടക്ഷൻ, കിണർ നവീകരണം , ഊര് വിദ്യ കേന്ദ്രം നവീകരണവും ലൈബ്രറി സ്ഥാപിക്കലും, നടപ്പാലം നിർമ്മാണം,

നടപ്പാത കോൺക്രീറ്റ്, സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ, ഹൈ മാസ്റ്റ് ലൈറ്റുകൾ,ഭവന നവീകരണം   എന്നീ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. യോഗത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൽമ പരീത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ, ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ ജോർജ്,ഊരുമൂപ്പൻ മാരിയപ്പൻ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരികരണം ഉറപ്പു വരുത്തുമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

error: Content is protected !!