കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന്
ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു. 2018 ലെ പ്രളയത്തിലാണ് കോതമംഗലം – മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂളും പാചകപ്പുരയോട് ചേർന്നുള്ള സംരക്ഷണഭിത്തി വലിയതോതിൽ തകർന്നത്. ഇതു മൂലം സ്കൂളും പാചകപ്പുരയും വലിയ അപകട ഭീഷണിയിൽ ആയിരുന്നു. ഇതിന് പരിഹാരമായി ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചത്.
100 മീറ്ററോളം നീളത്തിലും 7.5 മീറ്റർ ഡെപ്ത്തിലും വരുന്ന സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണിപ്പോൾ ടി തുക അനുവദിച്ചിട്ടുള്ളത്. സംരക്ഷണഭിത്തിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.നിർമ്മാണ ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ
സിന്ധു ഗണേഷൻ,സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വള്ളോംകുന്നേൽ,
, എച്ച് എം വിൻസെന്റ് സർ,പി ടി എ പ്രസിഡന്റ് അരുൺ എന്നിവർ പ്രസംഗിച്ചു.



























































