മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ എട്ടുവര്‍ഷമായി മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പ്ലംബിംഗ് ജോലികള്‍ ചെയ്ത്‌വരുന്നയാളാണ് പ്രതി. രണ്ട് മാസങ്ങള്‍ക്കുമ്പ് സമനമായ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെയാണ് വീണ്ടും കഞ്ചാവുമായി പിടികൂടിയത്.
ആസാമില്‍ നിന്നും മൊത്തമായി കഞ്ചാവ് മൂവാറ്റുപുഴയില്‍ എത്തിച്ച ചില്ലറവില്പനക്കായി സൂക്ഷിച്ചു വരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും, കോളേജ്,സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രതി കഞ്ചാവ് വില്‍പ്പന നടത്തിവന്നതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് കഞ്ചാവ് വിറ്റ് ലഭിച്ച തുകയും, മൂന്ന് മൊബൈല്‍ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രെവെന്റ്റീവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഉന്മേഷ്,ഷബീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനുരാജ്, രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത,എക്‌സൈസ് ഡ്രൈവര്‍ ബിജു പോള്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


























































