കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സിജു, വിദ്യാഭ്യാസ – തല കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, വാർഡ് കൗൺസിലർമാരായ ഷിനു കെ എ,ബബിത മത്തായി,പ്രവീണ ഹരീഷ്, മുൻ കൗൺസിലർ സിപിഎസ് ബാലൻ, സിപിഎം ലോക്കൽ സെക്രട്ടറി പി പി മൈതീൻ ഷാ, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് ജിനു വി,പ്രവീണ ഹരീഷ്, സി ഡി പി ഒ പിങ്കി , അങ്കണവാടി ടീച്ചർ രമ്യ രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാർഡ് കൗൺസിലർ ജൂബി പ്രതീഷ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദ്യ വി നന്ദിയും രേഖപ്പെടുത്തി. നഗരസഭയിൽ നിന്നും അനുവദിച്ച 2227110/- രൂപ ചിലവഴിച്ചു കൊണ്ടാണ് അങ്ക ണവാടിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. അങ്കണവാടിയുടെ നിർമ്മാണത്തിനായി 3 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ മണി പി കെ പാലപ്പിള്ളിയിലിനെ ചടങ്ങിൽ കേരള സംസ്ഥാന സർക്കാരിനു വേണ്ടി ആൻ്റണി ജോൺ എം എൽ എ യും നഗരസഭയ്ക്ക് വേണ്ടി മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമിയും, വാർഡിന് വേണ്ടി കൗൺസിലർ ജൂബി പ്രതീഷും ആദരിച്ചു.
