കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ സഹായ ഫണ്ട് ഗ്രാമപഞ്ചായത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ് വിതരണം ചെയ്തു. നവാഗതരായ അംഗങ്ങളെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സുബാഷ് കടക്കോട് ഷാള്‍ അണിയിച്ച് വരവേറ്റു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍, ജോര്‍ജ് പൗലോസ്, സി എ അലികുഞ്ഞ് , സിബി ജെ അടപ്പൂര്‍, ആലീസ് സ്കറിയ, മാര്‍ട്ടിന്‍ കീഴ്മാട്, ഡോളി സജി, ഗ്രേസി പോള്‍, ഫാ. പി സി ജോസഫ്, എം വി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ശ്രീ ഇ.പി. ജോര്‍ജ് ഭരണാധികാരിയായി സാല്‍മോന്‍ സി കുര്യനെ പ്രസിഡന്‍റായും ജോര്‍ജ് പൗലോസിനെ സെക്രട്ടറിയായും ഷാജി സി ജോണിനെ ട്രഷറാര്‍ ആയും തിരഞ്ഞെടുത്തു.
