കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ് ,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ ,വിദ്യാഭ്യാസ സ്റ്റാ.ക .ചെയർമാൻ അഡ്വ.ജോസ് വർഗീസ് ,കൗൺസിലർമാരായ സിജോ വർഗീസ് ,എൽദോസ് പോൾ , പി.ആർ ഉണ്ണികൃഷണൻ ,റോസിലി ഷിബു , വിദ്യ പ്രസന്നൻ ,ജൂബീ പ്രതീഷ് ,ഷിനു കെ.എ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു , ഹരിത കർമ്മ സേന അംഗങ്ങൾ , കുടുംബശ്രീ അംഗങ്ങൾ ,തൊഴിലുറ പ്പ് തൊഴിലാളികൾ ,ആശ വർക്കർമാർ ,അങ്കണവാടി വർക്കർ / ഹെൽപ്പർ , യുവജന സംഘടന ഭാരവാഹികൾ ,സന്നദ്ധ പ്രവർത്തകർ ,വ്യാപാരികൾ തുടങ്ങിയ നിരവധി പേർ സന്നിഹിതരായിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ എ ടി രാജീവ് അവതരിപ്പിച്ചു.
നഗരസഭ സെക്രട്ടറി ഇൻ ചാർജ്ജ് ജിനു.വി വികസന നേട്ടങ്ങൾ വിശദീകരിച്ചു. നഗരസഭയുടെ 5 വർഷത്തെ പ്രതിപാദിക്കുന്ന 20 മിനിറ്റ് ദൈർഘൃമുള്ള വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സെക്രട്ടറി മോഡറേറ്റർ ആയിരുന്നു. തുടർന്ന് മുൻ നഗരസഭ ചെയർമാൻമാർ ,നഗരസഭക്ക് ആംബുലൻസ് സംഭാവന നൽകിയ ഇ .വി.എം ഗ്രൂപ്പിനെ ആദരിച്ചു.നഗരസഭയ്ക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് സൗജന്യമായി സ്ഥലം വിട്ടു തന്നവർ ,ആതുര സേവകർ , ഹരിത കർമ്മ സേന ,തൊഴിലുറപ്പ് തൊഴിലാളികൾ ,അങ്കണവാടി വർക്കർ/ഹെൽപ്പർ ,കർഷകർ / ക്ഷീരകർഷകർ ,ആശ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ ,തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിച്ചു.സെക്രട്ടറി സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.
