കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു.
അഞ്ചര പതിറ്റാണ്ട് കാലം ഉന്നത വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകനായും പ്രിൻസിപ്പളായും , സർവ്വകലാശാല സിൻഡികേറ്റ്അംഗമായും , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗമായും , രണ്ട് സ്വാശ്രയ കോളേജുകളുടെ സ്ഥാപകനായും, ഒട്ടനവധി പ്രസ്ഥാനങ്ങളിൽ നേതൃത്വസ്ഥാനം അലങ്കരിക്കുന്ന പ്രൊഫ. ബേബി എം വർഗീസിന് നാടിന്റെ ആദരം അർപ്പിച്ച ചടങ്ങാണ് മരിയൻ കോളേജ് ക്യാമ്പസിൽ വച്ച് നടന്നത്. അശീതി സ്മാരക പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. അശീതി സംഗമത്തിന്റെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. സൗഹൃദ തീരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.
വിദ്വൽ സദസിൽ കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കേരളം നേരിടുന്ന സമകാലിക വിദ്യാഭ്യാസ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. വിദ്വൽ സദസിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.അശീതി സംഗമത്തിൽ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയസ് ജോസഫ് ബാവ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.അശീതി സന്ദേശം ഡോ.എബ്രഹാം മാർ സേവറിയോസ് വലിയ മെത്രാപൊലീത്ത നിർവഹിച്ചു. മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി, മാത്യൂസ് മാർ അന്തിമോസ് തിരുമേനി, മാത്യൂസ് മാർ അപ്രേം തിരുമേനി, ഏലിയാസ് മാർ അത്തനേഷ്യസ് തിരുമേനി എന്നിവർ അനുഗ്രഹ സന്ദേശം നല്കി. കത്തോലിക്ക സഭയുടെ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ പ്രഭാഷണം നടത്തി . കോതമംഗലം എം.എൽ.എ അന്റണി ജോൺ യോഗത്തിന് അധ്യക്ഷനായി. എം പി മാരയാ ബെന്നി ബഹ്‌നാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എം.എൽ.എമാരായ മാത്യൂ കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, ഉമ തോമസ്,സി.പി.ഐ.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് ,ബി ജെ പി ജില്ലാ പ്രസിഡന്റ് പി.പി സജിവ് ,
, എഫ്.ഐ.ടി ചെയർമാൻ ആർ അനിൽ കുമാർ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി
കെ.റോയി പോൾ ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ്, വാർഡ് കൗൺസിലർ ഷമീർ പനയ്ക്കൽ, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, മുസ്ലീം ലീഗ് നേതാവ് പി.കെ മൊയ്ദു , കലക്റ്റർ മാർ ,മുൻ ചീഫ് സെക്രട്ടറിമാർ , എം.എൽ.എ.മാർ , മത മേലദ്ധ്യക്ഷൻമാർ, സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ അശീതി സംഗമ പരിപാടിയിൽ പങ്കെടുത്തു.
