Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് അവാർഡ്

കേരളാ ബാങ്ക് 2023-2024 വർഷത്തിൽ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക്‌ ഏർപ്പെടുത്തിയ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1015 ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വർണപ്പണയ വായ്പകള്‍ കൂടാതെ കാർഷിക കെ.സി.സി വായ്പാ, ഏതൊരു സഹകാരിയുടെയും ഏറ്റവും പെട്ടെന്നുണ്ടാകുന്ന 10000.00 രൂപാ വരെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായ് പലിശ രഹിത സ്വർണ്ണ പണയ വായ്പാ, നാട്ടിലെ കുടുംബ ശ്രീ കൂട്ടായ്മകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനായ് മുറ്റത്തെ മുല്ല വായ്പാ പദ്ധതി, വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പലിശരഹിത വിദ്യഭ്യാസ സഹായ വായ്പ, മാരക രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി പലിശ രഹിത ചികിൽസാ ധനസഹായ വായ്പാ എന്നിങ്ങനെയുള്ള വിവിധ വായ്പാ പദ്ധതികളും സ്വന്തമായി എ.ടി.എം , ആർ.ടി.ജി.എസ് സൗകര്യം ഉൾപ്പെടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ വര്‍ഷവും കര്‍ക്കിടകമാസത്തില്‍ സഹകാരികളെ സഹായിക്കുന്നതിനായി കര്‍ക്കിടക കിറ്റ് വിതരണം, നിർദ്ധനരായ 25 ത്തോളം സഹകാരികൾക്ക് പ്രത്യേക മാസ ചികിത്സാ ധനസഹായം, അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ മരണാന്തര ചടങ്ങ് നടത്തുന്നതിനായി മരണാന്തര ധനസഹായം, പുതിയതായി കുട്ടികളെയും യുവാക്കളെയും സംഘത്തിലേക്ക് ആകർഷിക്കുന്നതിനായി ചിൽഡ്രൻസ് മീറ്റിംഗ് , കാലി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര കർഷകർക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനുമായി കേരളാ ഫീഡ്സ് ഏജൻസി സഹകാരികൾക്ക് ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുന്നതിനായി കാർഷിക നേഴ്സറി, നാട്ടിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി പച്ചക്കറി തൈ വിതരണം, പ്ലാവിൻ തൈ വിതരണം, വാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായ് കുറഞ്ഞ നിരക്കിൽ വാഴകണ്ണ് വിതരണം, മുട്ടയുടെ ദൗർലഭ്യം കുറക്കുന്നതിനയ് സബ്സിഡി നിരക്കിൽ മുട്ടക്കോഴി വിതരണം വാരപ്പെട്ടി വെളിച്ചെണ്ണ, ടപ്പിയോക്കാ വിത്ത് മസാല, ചക്ക ഡ്രൈ, കർഷകരുടെ സാധനങ്ങൾ വിൽക്കുന്നതിനായ് കാർഷിക വിപണി ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിൽ ഒട്ടനവധി സർട്ടിഫിക്കറ്റുകളും അവാർഡുകളും വാങ്ങുന്നതിനും കഴിഞ്ഞു. 2023-2024 വർഷത്തെ അവാർഡ് കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ സി.ഇ.ഒ ജോർട്ടി എം ചാക്കോ എന്നിവരിൽ നിന്ന് ബാങ്ക് ബോർഡ് അംഗങ്ങളായ അശോകൻ ടി. എൻ, ഷിബു വർക്കി , അഡ്വ ബിജുകുമാർ, ജോയ് എം വി ജീവനക്കാരായ ഷാജി ജോസ്, ഷിബു എ എ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

You May Also Like

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

error: Content is protected !!