കോതമംഗലം :മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് കോതമംഗലം ഫയര്‍ഫോഴ്‌സ്. കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് 8 നാഗഞ്ചേരി പാനിപ്രയില്‍ തോംപ്രയില്‍ വീട്ടില്‍ പൈലി പൗലോസിന്റെ
പുരയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനിടയിയാണ് അപകടം നടന്നത്.മരം മുറിക്കുന്നതിടെ 70 ഇഞ്ചു വണ്ണവും 60 അടി പൊക്കവുമുള്ള മാവ് മരത്തിന്റെ മുകളില്‍ ഇരിക്കുമ്പോഴാണ് ആസാം സ്വദേശി സദ്ദാം ഹുസൈന്‍ (32) ന്റെ തോള്‍ എല്ലിന് തിങ്കൾ ഉച്ചക്ക് പരിക്കേറ്റത്.മരത്തില്‍ നിന്നും ഇറങ്ങാന്‍ കഴിയാതായതോടെ ഇയാളുടെ രക്ഷക്കായി കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു.
നീണ്ട ഒരു മണിക്കൂര്‍ കഠിനപ്രയത്‌നത്തില്‍ ലാഡര്‍, റോപ്പ് സേഫ്റ്റി ഹാര്‍നസ് എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. പിന്നീട് സേനയുടെ ആംബുലന്‍സില്‍ കോതമംഗലം മാര്‍ ബസോലിയസ് ആശുപത്രിയില്‍ എത്തിച്ചു.
കോതമംഗലം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിദ്ദിഖ് ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ആബിദ് ഒ എ, വി.എം ഷാജി, പി കെ ശ്രീജിത്ത്, ബേസില്‍ഷാജി, വിഷ്ണു മോഹന്‍,എം. എ അംജിത്ത്, ആർ മഹേഷ്, ഹോംഗാര്‍ഡ്മാരായ പി ബിനു,എം സേതു ജിയോബിന്‍ ചെറിയാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
